ആലുവ- നടിയെ അക്രമിച്ച കേസിൽ നടൻ ദിലീപിന്റെ റിമാന്റ് കാലാവധി രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി. ഈ മാസം 22 വരെയാണ് റിമാന്റ് നീട്ടിയത്. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ദിലീപിനെ കോടതിയിൽ ഹാജരാക്കിയത്. ദിലീപിനെ കോടതിയിൽ ഹാജരാക്കുമ്പോഴുള്ള സുരക്ഷാപ്രശ്‌നങ്ങൾ കണക്കിലെടുത്താണ് വീഡിയോ കോൺഫറൻസ് വഴിയാക്കിയത്.
ദിലീപിനെ ഡോക്ടർമാർ പരിശോധിച്ച് ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചു. ചെറിയ ജലദോഷവും കാലുവേദനയുമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. അതിനാവശ്യമായ ഗുളികകൾ നൽകി.