ജെറ്റ് എയർവേയ്‌സാണ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇളവ് പ്രഖ്യാപിച്ചത്.
ഈ മാസം 14 നകം ബുക്ക് ചെയ്യുന്നവർക്ക് മുപ്പത് ശതമാനം വരെ ഇളവ്
ദമ്മാം-ഇന്ത്യയുടെ എഴുപതാം സ്വാതദ്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ജെറ്റ് എയർ വേയ്‌സ് സൗദിയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രതേക ഓഫർ പ്രഖ്യാപിച്ചു.
ജിദ്ദ, റിയാദ്, ദമാം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും യാത്ര ചെയ്യുന്നവർക്ക് യാത്ര നിരിക്കിന്റെ മുപ്പത് ശതമാനം വരെയാണ് ഇളവ് അനുവദിച്ചത്. ഓഗസ്റ്റ് ഏഴുമുതൽ പതിനാല് വരെ എട്ടുദിവസത്തേക്കു ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഇളവ് ലഭിക്കുക.സൗദിയിൽ നിന്നും ഇന്ത്യയിലേക്കും കൂടാതെ ബാങ്കോക്ക്, കൊളംബോ,ധാക്ക, ഹോംങ്കോഗ്, കാഠ്മണ്ഡു,സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും ഇളവ് ലഭിക്കും. ഓഗസ്റ്റ് ഏഴു മുതൽ 2018 മാർച്ച് 31 വരെ ഇളവ് പ്രകാരം മേൽപറയപ്പെട്ട സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാവുന്നതാണ്.
ദമ്മാമിൽ നിന്ന് കോഴിക്കോട്, തിരുവന്തപുരം, കൊച്ചി,ഹൈദ്രാബാദ്, ബോംബെ ദൽഹി തുടങ്ങിയ സെക്ടറുകളിലേ്ക്ക് എല്ലാദിവസവും സർവീസ് നടത്തുന്നു. റിയാദ്, ജിദ്ദ എന്നിവടങ്ങളിൽ നിന്നു മുബൈ വഴി കോഴിക്കോട് കൊച്ചി എന്നിവടങ്ങളിലേക്കും ജെറ്റിന് സർവീസുണ്ട്. ഒകോടോബറിൽ ദൽഹിയിലേക്കു കൂടി റിയാദിൽ പുതുതായി സർവീസ് ആരംഭിക്കും.
ഇന്ത്യയും വിദേശ രാജ്യങ്ങളുമുൾപ്പെടെ 64 സ്ഥലങ്ങളിലേക്ക് ജെറ്റ് എയർവേയ്‌സ് സർവീസ് നടത്തുന്നു .777-300 ഇ.ആർ.എസ്, എയർ ബസ്ഏ330-200/300 പുതിയ ഇനത്തിൽ പെടുന്ന 737, എടിആർ72-500/600 എസ് ഉൾപ്പടെ113 വിമാനങ്ങളാണ് വിവിധ അന്താരാഷ്ട്ര വിമാനകമ്പനികളുമായി സഹകരിച്ചു സർവീസ് നടത്തി വരുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.