ഖുലൈസ്- മദീനയിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ റോഡപകടത്തിൽ വണ്ടൂർ സ്വദേശി മരിച്ചു. ജിദ്ദയിൽ കമ്പനിയിൽ ജോലി ചെയ്യുന്ന കബീർ കാരാനി (47)യാണ് മരിച്ചത്. ജിദ്ദയിൽനിന്ന് എഴുപത് കിലോമീറ്റർ പിന്നിട്ടപ്പോഴാണ് അപകടം ഉണ്ടായത്. പുറകിൽ വന്ന വാഹനം ഇടിച്ചതിന്റെ ആഘാതത്തിൽ വാഹനം മറിയുകയായിരുന്നു. സംഭവസ്ഥലത്ത്തന്നെ മരണം സംഭവിച്ചു. വാഹനത്തിലുണ്ടായിരുന്ന സുഹൃത്തടക്കം രണ്ട് പേർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. കബീറിന്റെ മൃതദേഹം ഖുലൈസ് ജനറൽ ആശുപത്രിയിൽ. മയ്യിത്ത് സൗദിയിൽ തന്നെ മറവ് ചെയ്യാനുള്ള നടപടിക്ക് ഖുലൈസ് കെ.എം.സി.സി രംഗത്തുണ്ട്.