ന്യൂദല്‍ഹി- 2019ലെ പ്രളയ ദുരന്തനിവാരണ ഫണ്ട് അനുവദിച്ചപ്പോള്‍ കേന്ദ്രം കേരളത്തിന്റെ പേര് വെട്ടി. ഏഴ് സംസ്ഥാനങ്ങള്‍ക്കാണ് ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 5908.56 കോടി അനുവദിച്ചത്. അസം,ഹിമാചല്‍പ്രദേശ്,കര്‍ണാടക,മധ്യപ്രദേശ്,ത്രിപുര,യുപി എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ഫണ്ട് അനുവദിച്ചത്. എന്നാല്‍ പ്രളയത്തില്‍ വന്‍ ദുരിതം നേരിട്ട കേരളത്തിന് ഫണ്ട് അനുവദിച്ചില്ല.
കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗമാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. 2019ലെ പ്രളയദുരിതം മറികടക്കാന്‍ 2101 കോടിരൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. കേന്ദ്രസമിതി എത്തി കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കേരളത്തിന്റെ ആവശ്യം നിരാകരിച്ചത് എന്തുകൊണ്ടാണെന്ന് സമിതി വ്യക്തമാക്കിയിട്ടില്ല.2018ലെ പ്രളയത്തിന് ശേഷവും ദുരന്തനിവാരണത്തിന് മതിയായ ഫണ്ട് കേന്ദ്രം അനുവദിച്ചിരുന്നില്ല.