മസ്‌കത്ത്- അനുമതി വാങ്ങാതെ ഡ്രോണുകള്‍ പറത്തിയാല്‍ ഒമാനില്‍ വന്‍ പിഴ. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഇത് ബാധകമാണ്. വിദൂര നിയന്ത്രിത വിമാനങ്ങളും ഡ്രോണുകളും മറ്റേതെങ്കിലും പറക്കുന്ന വസ്തുക്കളും ബന്ധപ്പെട്ട അതോറിറ്റിയുടെ അനുമതി വാങ്ങാതെ ഉപയോഗിക്കരുതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദ്ദേശിച്ചു.
പബ്ലിക് പ്രോസിക്യൂഷന്‍ ഞായറാഴ്ച ഓണ്‍ലൈനില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യമുള്ളത്. ബന്ധപ്പെട്ട അതോറിറ്റിയുടെ അനുമതി വാങ്ങാതെ റിമോട്ട് കണ്‍ട്രോള്‍ വിമാനം, ഡ്രോണുകള്‍, മറ്റേതെങ്കിലും പറക്കുന്ന വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നത് ഒരു വര്‍ഷം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. 10,000 ദിര്‍ഹം പിഴയും കിട്ടും.