തെഹ്‌റാന്‍- അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തലക്ക് ഇറാന്‍ എട്ട് കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു. അമേരിക്കന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട ജനറല്‍ ഖാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടെയായിരുന്നു ഇറാന്റെ പ്രഖ്യാപനം. ഉന്നത ഇറാന്‍ മിലിട്ടറി കമാന്റര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രാംപിനെ കൊലപ്പെടുത്തുന്ന ഏതൊരു ഇറാന്‍ പൗരനും 8 കോടി ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. 80 ദശലക്ഷം ജനങ്ങള്‍ ഇറാനിലുണ്ട്. ഈ എണ്ണം കണക്കിലെടുത്താണ് 8 കോടി ഡോളര്‍ വിലയിട്ടത്.