കോഴിക്കോട്- കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരശ സന്ദർശനത്തോടനുബന്ധിച്ച് നടത്താനിരുന്ന കരിമതിൽ പ്രതിഷേധം മാറ്റിവെച്ചതായി യൂത്ത് ലീഗ് നേതൃത്വം അറിയിച്ചു. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ചാണ് പ്രതിഷേധം മാറ്റിയത്. അമിത് ഷായുടെ സന്ദർശന ദിവസം സംഘർഷമുണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരിപ്പൂർ വിമാനതാവളം മുതൽ കോഴിക്കോട് വരെ ഒരു ലക്ഷം ആളുകളെ അണിനരത്തി ബ്ലാക്ക് വാൾ നിർമ്മിക്കാനായിരുന്നു പദ്ധതി.
ബി.ജെ.പി ആഗ്രഹിക്കുന്നത് സംഘർഷമാണെന്നും അതിന് താൽപര്യമില്ലെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. സമരം നടത്തുന്നത് സംബന്ധിച്ച് മുസ്്‌ലിം ലീഗ് നേരത്തെ തന്നെ ആശങ്ക അറിയിച്ചിരുന്നുവെന്നും യൂത്ത് ലീഗ് നേതൃത്വം വ്യക്തമാക്കി. ഇന്ന് രാവിലെ കോഴിക്കോട് ലീഗ് ഓഫീസിൽ യൂത്ത് ലീഗ് നേതാക്കൾ പത്രസമ്മേളനം വിളിച്ചാണ് സമരം നടത്തുമെന്ന് അറിയിച്ചിരുന്നത്.