കൊച്ചി- മതാടിസ്ഥാനത്തില്‍ പൗരത്വം നിശ്ചയിക്കുന്നത് ബി.ജെ.പിയുടെ പ്രത്യേക അജണ്ടയുടെ ഭാഗമാണെന്ന് പ്രൊഫ. എം.എന്‍ കാരശ്ശേരി. ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കാത്ത നിയമ നിര്‍മാണത്തെ എതിര്‍ക്കേണ്ടത് പൊതുസമൂഹത്തിന്റെ ചുമതലയാണ്. ആനുകാലിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ മതേതര ആശയങ്ങള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും അപചയം ഉണ്ടാകുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. യുക്തിവാദ പഠന കേന്ദ്രം സംഘടിപ്പിച്ച ഏകദിന സെമിനാറില്‍ 'മതേതര ഇന്ത്യയില്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജി - ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പഠനകേന്ദ്രം ചെയര്‍മാന്‍ ഷിബു ഈരിക്കല്‍ അധ്യക്ഷനായി. സെക്രട്ടറി സുധീഷ് തോപ്പില്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി അഡ്വ. എസ്.ഗോപകുമാര്‍ കൃതജ്ഞതയും പറഞ്ഞു.