തൃശൂര്‍- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച രണ്ടു കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വി.എസ്.ഡേവിഡ്, എം.വി.അരുണ്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന വൈഗ 2020 കാര്‍ഷികമേള ഉദ്ഘാടനം ചെയ്യാന്‍ ഗവര്‍ണര്‍ രാമനിലയത്തില്‍ നിന്നും പുറപ്പെടുമ്പോള്‍ പാലസ് റോഡില്‍ വെച്ചാണ് ഇവര്‍ ഇവര്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചത്. കനത്ത സുരക്ഷാ സന്നാഹമാണ് തേക്കിന്‍കാട് മൈതാനിയിലും തൃശൂര്‍ നഗരത്തിലും ഗവര്‍ണറുടെ സന്ദര്‍ശനം പ്രമാണിച്ച് ഒരുക്കിയിരുന്നത്.