മസ്‌കത്ത്- ഒമാന്‍ ബജറ്റിന് സുല്‍ത്താന്‍ ഖാബൂസിന്റെ അംഗീകാരം. വിഷന്‍ 2040, പത്താം പഞ്ചവത്സര വികസന പദ്ധതി എന്നിവക്കാണ് വാര്‍ഷിക ബജറ്റില്‍ മുന്‍ഗണന. 1,320 കോടി ദിര്‍ഹത്തിന്റെ ബജറ്റാണിത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് ശതമാനം കൂടുതല്‍.
ബജറ്റില്‍ എണ്ണവില ബാരലിന് 58 ഡോളറാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. ഇതുപ്രകാരം മൊത്തം വരുമാനം 1070 കോടി റിയാലാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറ് ശതമാനം വര്‍ധന. സാമ്പത്തിക മേഖലയില്‍ വൈവിധ്യവല്‍ക്കരണം ഊര്‍ജിതമാക്കും. മന്ത്രാലയങ്ങളുടേയും സര്‍ക്കാര്‍ ഏജന്‍സികളുടേയും മറ്റും ദൈനംദിന ചെലവ് ഈ വര്‍ഷം 460 കോടി റിയാല്‍ കണക്കാക്കുന്നു.