കൊച്ചി- മരടില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള സ്‌ഫോടക വിദഗ്ധര്‍ എത്തി. ആല്‍ഫ സെറീന്‍ അടക്കമുള്ള ഫ്‌ളാറ്റുകളില്‍ സ്‌ഫോടക വസ്തുക്കള്‍ ഉടന്‍ നിറച്ചുതുടങ്ങും.ഈ മാസം എട്ടിന് ആരംഭിക്കുന്ന പൊളിക്കല്‍ ജോലികള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകുമെന്നാണ് സൂചന.ആദ്യം സ്‌ഫോടകമരുന്നുകള്‍ നിറയ്ക്കുന്നത് എച്ച്ടുഓ ഫ്‌ളാറ്റിലായിരിക്കുമെന്നാണ് നിഗമനം. നടപടികളുടെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള യോഗം ഇന്ന് സബ്കളക്ടറുടെ നേതൃത്വത്തില്‍ വിളിച്ചിട്ടുണ്ട്.ഫയര്‍ഫോഴ്‌സ്,കെഎസ്ഇബി ഉദ്യോഗസ്ഥര്‍,മരട് നഗരസഭ അധികൃതരും യോഗത്തില്‍ പങ്കെടുക്കും.അതേസമയം ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള സമയക്രമം പുനര്‍നിര്‍ണയിക്കാതെ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് ആരോപിച്ച് നാട്ടുകാരും രംഗത്തെത്തി.
ആല്‍ഫാസെറീന്‍ ഫ്‌ളാറ്റ് പൊളിക്കുന്ന സമയക്രമം മാറ്റണമെന്ന് നാട്ടുകാരുടെ നേതൃത്വത്തിലുള്ള സമരസമിതി ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നുവെങ്കിലും ഇന്നലെ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ സമയക്രമം പുനര്‍നിര്‍ണയിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. വരുംദിവസങ്ങളില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സുരക്ഷാ പ്രശ്‌നങ്ങളുന്നയിച്ച് നാട്ടുകാര്‍ സമരം നടത്തിയിരുന്നു.