ന്യൂദൽഹി- പൗരത്വഭേദഗതി നിയമം പിൻവലിക്കണമെന്ന് ഇന്ത്യയോട് കൂടുതൽ ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെടാൻ സാധ്യത. പൗരത്വഭേദഗതി നിയമത്തിൽനിന്ന് പിൻവാങ്ങണമെന്ന് ബഹ്‌റൈൻ പ്രതിനിധി സഭ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. മുസ്ലിംകൾ ഒഴികെയുള്ള അഭയാർഥികൾക്ക് പൗരത്വം നൽകാനുള്ള തീരുമാനം വിവേചനപരമാണെന്ന് ബഹ്‌റൈൻ പ്രതിനിധി സഭ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ പാർലമെന്റിന് തുല്യമായ സംവിധാനമാണ് ബഹ്‌റൈൻ പ്രതിനിധി സഭ. ഇന്ത്യയുടെ പൗരത്വ നിയമഭേദഗതി വിവേചനപരമാണെന്നും അത് നടപ്പാക്കുന്നതിൽനിന്ന് പിൻവാങ്ങണമെന്നും പ്രതിനിധി സഭ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഒരു വിഭാഗം ജനങ്ങളുടെ പൗരത്വം നഷ്്ടപ്പെടുമോ എന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. പൗരൻമാർക്കിടയിൽ വിവേചനം സൃഷ്ടിക്കുന്നത് രാജ്യാന്തര നയങ്ങൾ വിരുദ്ധമാണെന്നും ബഹ്‌റൈൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.