ബഗ്ദാദ്- ഇറാഖിലെ ബഗ്ദാദ് വിമാനതാവളത്തിന് സമീപം അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് കമാന്റർ ഖാസെം സുലൈമാനി കൊല്ലപ്പെട്ടു. ഇദ്ദേഹത്തെ വധിക്കാൻ അമേരിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടിരുന്നതായി പെന്റഗൺ അറിയിച്ചിരുന്നു. സുലൈമാനി കൊല്ലപ്പെട്ട ഉടൻ അമേരിക്കൻ പതാക വിശദാംശങ്ങളൊന്നുമില്ലാതെ ട്രംപ് ട്വീറ്റ് ചെയ്തു. ബഗ്ദാദ് വിമാനതാവള റോഡിലാണ് അമേരിക്ക മിസൈലാക്രമണം നടത്തിയത്. സുലൈമാനിയും ഇറാൻ പൗരസേന കമാൻഡർ അബു മഹ്ദിയും അഞ്ച് ഇറാൻ കമാൻഡോകളും സഞ്ചരിച്ച വാഹനവ്യൂഹത്തിലേക്ക് മൂന്ന് മിസൈലുകൾ പതിക്കുകയായിരുന്നു. വിദേശത്തുള്ള അമേരിക്കൻ പൗരൻമാരുടെ സുരക്ഷക്ക് വേണ്ടിയാണ് അക്രമണം നടത്തിയത് എന്നാണ് യു.എസ് വിശദീകരണം. അക്രമണത്തിന് പിന്നാലെ ക്രൂഡ് ഓയിലിന് വില വൻതോതിൽ കൂടി. പ്രതികാരം ചെയ്യുമെന്ന് ഇറാൻ റവല്യൂഷണറി മുൻ മേധാവി പ്രതികരിച്ചു.
— Donald J. Trump (@realDonaldTrump) 3 January 2020ഇറാനിലെ ഏറ്റവും കരുത്തനായ രണ്ടാമത്തെ നേതാവായാണ് സുലൈമാനി അറിയപ്പെടുന്നത്. ഇറാന്റെ ആത്മീയാചാര്യൻ ആയത്തുള്ള അലി ഖുമൈനിക്ക് നേരിട്ടാണ് ഇദ്ദേഹം റിപ്പോർട്ട് ചെയ്യാറുള്ളത്. ഇറാൻ ഏത് രീതിയിൽ പ്രതികരിക്കുമെന്നറിയാൻ കാത്തിരിക്കുകയാണ് ലോകം.