Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ജ്യൂസുകളിൽ കൃത്രിമ നിറം ചേർക്കൽ നിരോധനം ആറു മാസത്തിന് ശേഷം

റിയാദ്- ഫ്രഷ് ജ്യൂസുകളിലും മറ്റു പാനീയങ്ങളിലും പഞ്ചസാരയും നിറങ്ങളും പൊടികളും എനർജി ഡ്രിങ്കുകളും ചേർക്കുന്നതിനുള്ള നിരോധനം നടപ്പാക്കൽ ആറു മാസത്തേക്ക് നീട്ടി. നാലു മാസം മുമ്പ് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയാണ് ജ്യൂസുകൾ വിൽക്കുന്ന കടകളിൽ ജനുവരി ഒന്നിന് ഇത് സംബന്ധിച്ച നിരോധനം വരുമെന്ന് അറിയിച്ചിരുന്നത്. പാനീയങ്ങൾക്കുള്ള മാനദണ്ഡങ്ങൾ പാലിക്കാൻ കടകൾക്ക് കൂടുതൽ സമയം നൽകുന്നതിനാണ് ഈ സാവകാശം നൽകിയിരിക്കുന്നത്. ജൂലൈ ഒന്നിനാണ് ഈ വ്യവസ്ഥ നടപ്പാക്കുക.

Latest News