Sorry, you need to enable JavaScript to visit this website.

നിയമം പിൻവലിക്കുന്നത് വരെ സമരം -കാന്തപുരം

കൊച്ചി-പൗരത്വ ഭേദഗതി നിയമം കേന്ദ്ര സർക്കാർ പിൻവലിക്കുന്നത് വരെ സമരം തുടരാൻ തന്നെയാണ് തീരുമാനമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിൽ മുസ്ലിം സംഘടനകളുടെ കൊ ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച മഹാറാലിയോടനുബന്ധിച്ച് നടന്ന സമര പ്രഖ്യാപന കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈ മഹാറാലി കൊണ്ടൊന്നും പ്രതിഷേധം തീർന്നുവെന്ന് ആരും കരുതേണ്ട. തുടരെത്തുടരെ ആവശ്യത്തിനനുസരിച്ച് പ്രതിഷേധ റാലികളും സമ്മേളനങ്ങളും നടന്നുകൊണ്ടിരിക്കും. ഭരണഘടനയെ തകർക്കുന്ന നിയമമാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. ഇത് ചോദ്യം ചെയ്യാൻ ഇന്ത്യൻ ജനതക്ക് അവകാശമുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കക്ഷിഭേദെമന്യേ എല്ലാവരും ഈ നിയമത്തെ നിയമസഭയിൽ എതിർത്ത് പ്രമേയം പാസാക്കിയത് ഇതുകൊണ്ടാണ്. കേന്ദ്രം എടുത്ത തീരുമാനം തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് ഇപ്പോൾ നിയമം കൊണ്ടുവന്നവർ നിലവിളിക്കുന്നത്. ആരും തെറ്റിദ്ധരിപ്പിച്ചിട്ടില്ല. പിന്നെയെങ്ങനെയാണ് മുൻ ഇന്ത്യൻ പ്രസിഡന്റിന്റെ കുടുംബാംഗങ്ങൾ വരെ പൗരത്വ പട്ടികക്ക് പുറത്തായതെന്ന് അദ്ദേഹം ചോദിച്ചു.


 

Latest News