റിയാദ്- സ്ത്രീകൾക്കെതിരെയുള്ള ആക്രമണത്തിനെതിരെ സ്ത്രീകൾ തന്നെ സ്വയം പ്രതിരോധത്തിന് പ്രാപ്തരാകണമെന്നും എന്നാൽ മാത്രമേ കൃത്യമായ ഫലമുണ്ടാകൂവെന്നും കേരള ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് അഭിപ്രായപ്പെട്ടു. റിയാദ് വേൾഡ് മലയാളി കൗൺസിലിന്റെ വാർഷിക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എക്‌സിറ്റ് 18 ലെ നോവ ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കുട്ടികളുടെയും മാതാപിതാക്കളുടെയും പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കൗൺസിൽ ചെയർമാൻ ഡേവിഡ് ലുക്കിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഡോ. ജയചന്ദ്രൻ നിയന്ത്രിച്ചു. ഇബ്രാഹിം സുബ്ഹാൻ, ശിഹാബ് കൊട്ടുകാട്, എയർ ഇന്ത്യ മാനേജർ മാരിയപ്പൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ജയകുമാർ നന്ദി പറഞ്ഞു.
വാർഷികത്തോടനുബന്ധിച്ച് കൗൺസിൽ പ്രസിദ്ധീകരിച്ച കേരളീയം 2020 എന്ന സ്മരണിക, സുനിൽ മേലേടത്ത്, കെ.കെ. തോമസ് എന്നിവർ ചേർന്ന് ഋഷിരാജ് സിംഗിന് നൽകി. പ്രശസ്ത ഗായകൻ നിസാം അലിയും സംഘവും നടത്തിയ ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി. കൗൺസിൽ ട്രഷറർ അബ്ദുൽസലാം, നിജാസ്, തങ്കച്ചൻ വർഗീസ്, സിബി ജോസഫ്, ബിജു രാജൻ, രാജേന്ദ്രൻ, ഡൊമിനിക്, അജയ്‌ഹോഷ്, സ്വപ്ന ജയചന്ദ്രൻ, സ്മിതാ സിബി, ഡോ. ലതാ, നൗഷാദ്, എബ്രഹാം, ബിനോയി, ബോണി എന്നിവർ നേതൃത്വം നൽകി.