നെടുമ്പാശ്ശേരി - സംസ്ഥാന ഹജ് കമ്മിറ്റി വഴി യാത്ര ചെയ്യുന്ന ഹജ് തീർത്ഥാടകരുടെ സൗകര്യാർത്ഥം സംസ്ഥാന ഹജ് കമ്മിറ്റി ഓഫീസ് ഇന്ന് മുതൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം താൽക്കാലികമായി ഒരുക്കിയിട്ടുള്ള ഹജ് ക്യാമ്പിൽ പ്രവർത്തനം ആരംഭിക്കും.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം ഹജ് ക്യാമ്പ് ഒരുക്കിയിട്ടുള്ള മെയിന്റൻസ് ഹാങ്കറിൽ ഇന്ന് പ്രവർത്തനം ആരംഭിക്കുന്ന ഹജ് കമ്മറ്റി ഓഫിസിന്റെ പ്രവർത്തനങ്ങൾ ഹജ് ക്യാംപ് കഴിയുന്നതു വരെ പുർണ്ണമായും ഇവിടെ തന്നെ ആയിരിക്കും ഒൻപത് മുതൽ ഹജ് സെല്ലിന്റെ പ്രവർത്തനങ്ങളും കൊച്ചി അന്താഷ്ട്ര വിമാനത്താവളത്തിനു സമീപം പ്രവർത്തിക്കുന്ന ഹജ് ക്യാമ്പിൽ ആരംഭിക്കും രാജ്യത്തു നിന്ന് ഈ തവണ ഏറ്റവും കൂടുതൽ ഹജ് തീർത്ഥാടകർ യാത്ര ചെയ്യുന്നത് സൗദി എയർലൈൻസ് വഴിയാണ്. കഴിഞ്ഞ തവണ വരെ ഏറ്റവും കൂടുതൽ തീർത്ഥാടകർ യാത്ര ചെയതിരുന്ന എയർ ഇന്ത്യ രണ്ടാം സ്ഥാനത്തും ഫ്‌ളൈ നാസ് മൂന്നാം സ്ഥാനത്തുമാണ്. വാടകയ്ക്ക് വലിയ വിമാനങ്ങൾ ലഭ്യമല്ലാത്തതു കൊണ്ട് എയർ ഇന്ത്യ ചെറിയ വിമാനങ്ങൾ ഉപയോഗിച്ചാണ് ഹജ് തീർത്ഥാടകർക്കായി പ്രത്യേക സർവീസുകൾ നടത്തുന്നത്. അതുകൊണ്ടാണ് എയർ ഇന്ത്യയെ കടത്തി വെട്ടി സൗദി എയർലൈൻസ് കൂടുതൽ തീർത്ഥാടകരുമായി പ്രത്യേക സർവീസുകൾ നടത്തുവാൻ കാരണമായത്. ഹജ് തീർത്ഥാടകർക്കു വേണ്ടി എയർ ഇന്ത്യ വലിയ വിമാനങ്ങൾ വാടകയ്ക്ക് എടുത്താണ് സാധാരണ നിലയിൽ പ്രത്യേക സർവീസുകൾ നടത്താറുള്ളത് എന്നാൽ ഈ തവണ വാടകയ്ക്ക് എടുക്കാതെ ചെറിയ വിമാനങ്ങൾ ഉപയോഗിച്ചാണ് തീർത്ഥാടകർക്കു വേണ്ടി പ്രത്യേക സർവീസുകൾ നടത്തുന്നത് ഇതാണ് തീർത്ഥാടകരെ കൊണ്ടു പോകുന്നതിൽ ഈ തവണ രണ്ടാം സ്ഥാനത്ത് ആകേണ്ടി വന്നത.് രാജ്യത്തെ 21 എമ്പാർക്കേഷൻ പോയന്റുകളിൽ നിന്നായി വിവിധ വിമാന കമ്പനികളുടെ പ്രത്യേക സർവീസുകളിലായി 1,25,025 പേരാണ് ഹജ് കർമ്മം നിർവഹിക്കുന്നതിനായി മക്കയിലേയ്ക്ക് യാത്ര തിരിക്കുന്നത്. കേരളം ഉൾപ്പെടെ ഏഴ് എമ്പാർക്കേഷൻ പോയന്റുകളിൽ നിന്ന് സൗദി എയർലൈൻസിന്റെ പ്രത്യേക സർവീസുകളിലായി 67,200 പേരാണ് ഹജ് കർമ്മം നിർവഹിക്കുന്നതിനായി യാത്ര ചെയ്യുന്നത്. ഏഴ് എംബാർഷൻ പോയന്റുകളിൽ നിന്നായി എയർ ഇന്ത്യയുടെ പ്രത്യേക സർവീസുകളിലായി 49 , 975 തീർത്ഥാടകർ മക്കയിലേയ്ക്ക് യാത്ര തിരിക്കും.
രണ്ടിടങ്ങളിലായി ഫ്‌ളൈ നാസിന്റെ പ്രത്യേക വിമാനത്തിൽ 7850 തീർത്ഥാടകർ മക്കയിലേയ്ക്ക് യാത്ര തിരിക്കും കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഹജ് തീർത്ഥാടകർക്കു വേണ്ടി പ്രത്യേക വിമാന സർവീസുകൾ നടത്തുന്നതിനായി വിവിധ വിമാന കമ്പനികളിൽ നിന്നായി ടെണ്ടർ ക്ഷണിച്ചിരുന്നത് സൗദി മന്ത്രാലയത്തിന്റെയും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെയും നിബന്ധനകൾക്ക് അനുസരിച്ചാണ് ഹജ് തീർത്ഥാടകരെ കൊണ്ടു പോകുന്നതിനായി എയർ ഇന്ത്യ , സൗദി എയർലൈൻസ് ,ഫ്‌ളൈ നാസ് തുടങ്ങിയ വിമാന കമ്പനികൾക്ക് പ്രത്യേക സർവീസുകൾ നൽകുന്നതിനായി അനുവാദം നൽകിയത് സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ യാത്ര ചെയ്യുന്ന തീർത്ഥാടകർക്ക് ആവശ്യമായ ലോഹ വളയും ഐഡികാർഡും മൊബൈൽ സിം കാർഡുകളും എത്തിക്കഴിഞ്ഞു സ്റ്റാമ്പിംഗ് പൂർത്തിയാക്കിക്കൊണ്ട് തീർത്ഥാടകരുടെ പാസ്‌പോർട്ടുകൾ അടുത്ത ദിവസം മുതൽ വന്നു തുടങ്ങും.