കേരളത്തിലെ രണ്ടാം ഗേ ദമ്പതികളായി നിവേദും റഹീമും

ബംഗളുരു- കേരളത്തില്‍ വിവാഹിതരാകുന്ന രണ്ടാം പുരുഷ സ്വവര്‍ഗ ജോഡിയായി നിവേദും റഹീമും. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായത്. പരസ്പരം മോതിരം മാറിയ ശേഷം ചുംബനം നല്‍കി ചടങ്ങുകള്‍ അവസാനിപ്പിക്കുകയായിരുന്നു. ബംഗളൂരുവിലെ ചിന്നപനഹള്ളി ലേക്കില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മെഹന്ദി ചടങ്ങും നടത്തിയിരുന്നു. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വമ്പന്‍ ഹിറ്റായിരിക്കുകയാണ്. കൊച്ചി സ്വദേശിയാണ് നിവേദ്, റഹിം ആലപ്പുഴ സ്വദേശിയാണ്. കേരളത്തിലെ ആദ്യ ഗേ ദമ്പതികളായ സോനു നികേഷ് എന്നിവരുടെ വിവാഹത്തില്‍ നിന്നു പ്രചോദനം ഉള്‍കൊണ്ടാണ് ഇവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത്. നേരത്തെ നിവേദിന്റെയും റഹിമിന്റെയും പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ തരംഗമായിരുന്നു. യുഎഇയിലാണ് റഹിം ജോലി ചെയ്യുന്നത്. ബംഗളുരുവില്‍ ടെലി റേഡിയോളജി സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തില്‍ ക്ലയിന്റ് കോര്‍ഡിനേറ്ററാണ് നിവേദ്.

Latest News