തോൽവിയിലും താരം
ഒടുവിൽ കാലിടറിയിരിക്കാം, പക്ഷെ ബോൾട് തന്നെയാണ് ട്രാക്കിന്റ വരകൾക്കിടയിലും പുറത്തും താര രാജാവ്. ഉത്തേജക മരുന്നടിക്ക് രണ്ടു തവണ വിലക്കു ലഭിച്ച ജസ്റ്റിൻ ഗാറ്റ്‌ലിന് ഇത്തവണ ട്രാക്ക് കീഴടക്കാൻ കഴിഞ്ഞുവെന്നതു ശരി തന്നെ. ബോൾടിനെ പോലെ ആരാധകരുടെ മനസ്സ് കീഴടക്കാൻ ഗാറ്റ്‌ലിന് ഒരിക്കലും സാധിക്കില്ല.