അജ്മാന്‍- വിവാഹ മോതിരം കടലില്‍ നഷ്ടമായ അറബ് വനിതക്ക് ആശ്വാസമായി അജ്മാന്‍ സിവില്‍ ഡിഫന്‍സിലെ മുങ്ങല്‍ വിദഗ്ധന്‍. ആഴക്കടലില്‍ മുങ്ങിത്തപ്പി ഇദ്ദേഹം വിവാഹ മോതിരം കണ്ടെടുത്ത് അറബ് വനിതക്ക് നല്‍കി.
ഭര്‍ത്താവുമായി മറീനയിലൂടെ നടക്കുമ്പോഴാണ് മോതിരം വിരലില്‍നിന്ന് ഊരി കടലില്‍ വീണത്. മോതിരം വീണ്ടെടുക്കാന്‍ ദമ്പതികള്‍ ശ്രമിച്ചെങ്കിലും സാധ്യമായില്ല. ഉടന്‍ ഇവര്‍ സിവില്‍ ഡിഫന്‍സിനെ വിവരം അറിയിക്കുകയായിരുന്നു.
ഉടന്‍ കര്‍മനിരതരായ സിവില്‍ ഡിഫന്‍സിലെ മുങ്ങല്‍ വിദഗ്ധന്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അമൂല്യ വസ്തു മുങ്ങിയെടുത്തു. മറക്കാനാവാത്ത അനുഭവം എന്നാണ് ഇതേക്കുറിച്ച് ദമ്പതികള്‍ പ്രതികരിച്ചത്. ആഹ്ലാദഭരിതരായ ഇവര്‍ സിവില്‍ ഡിഫന്‍സിന് നന്ദി അറിയിച്ചു.