Sorry, you need to enable JavaScript to visit this website.

സൗദി നിരത്തുകളിൽ ഇനി പച്ച ടാക്‌സികൾ; ആദ്യഘട്ടം വിമാനത്താവളങ്ങളിൽ

നിരത്തിലിറങ്ങുന്ന പുതിയ ടാക്‌സി

റിയാദ്- സൗദി നിരത്തുകളിൽ ഇനി മുതൽ പച്ച ടാക്‌സികൾ. സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജുമായി സഹകരിച്ച് ട്രാൻസ്‌പോർട്ട് വകുപ്പ് ഏർപ്പെടുത്തുന്ന ഈ പരിഷ്‌കാരത്തിന്റെ ആദ്യഘട്ടം വിമാനത്താവളങ്ങളിലാണ് നടപ്പാക്കുന്നത്. രാജ്യത്ത് എല്ലായിടത്തും ടാക്‌സികളുടെ നിറം ഏകീകരിക്കുകയാണ് ലക്ഷ്യം.
ജിപിഎസുമായി ബന്ധിപ്പിക്കുന്ന ഈ ടാക്‌സികളിൽ ഓൺലൈനിൽ പണമടക്കാനുള്ള സൗകര്യവുമുണ്ടാവും. എല്ലാ പ്രവിശ്യകളിലും ടാക്‌സി ഡ്രൈവർമാർക്ക് ഗതാഗതവകുപ്പിന്റെ നേതൃത്വത്തിൽ പരിശീലന പരിപാടികൾ നടന്നുകൊണ്ടിരിക്കുകയാണ്. സന്ദർശകരും ടൂറിസ്റ്റുകളുമടക്കമുള്ള യാത്രക്കാരോട് എങ്ങനെ പെരുമാറണമെന്നതിന് പ്രത്യേക കോഴ്‌സുകളും നൽകുന്നുണ്ട്.
ടാക്‌സി കമ്പനികളുമായി സഹകരിച്ച് നടത്തുന്ന പരിശീലന പരിപാടിയിൽ ഇതുവരെ പതിനായിരത്തിലധികം പേർ പരിശീലനം പൂർത്തിയാക്കി. അറബി, ഇംഗ്ലീഷ്, ഉർദു ഭാഷകളിലാണ് പരിശീലനം നൽകിവരുന്നത്.

 

Latest News