സൗദിയിൽ പാചക വാതകത്തിന് ചാർജ് വർധനയില്ല

ജിദ്ദ- പാചക വാതകത്തിന് വില വർധിപ്പിച്ചുവെന്ന പ്രചാരണം ഗാസ്‌കോ നിഷേധിച്ചു. നിലവിൽ പാചക വാതക വിലയിൽ വർധന ഉണ്ടായിട്ടില്ല. വിലയുടെ അഞ്ചു ശതമാനം മൂല്യവർധിത നികുതിയായി അടയ്‌ക്കേണ്ടി വരുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അപ്രകാരമാണ് ഇപ്പോഴും വിൽപന നടക്കുന്നത്. സിലിണ്ടറിന് 50 റിയാലായി വില വർധിച്ചുവെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Latest News