റിയാദ്- യെമനിലെ നാലു ജില്ലകളിൽ ഹൂത്തികളെ കേന്ദ്രീകരിച്ച് യെമൻ സേന നടത്തിയ ആക്രമണത്തിൽ നിരവധി തീവ്രവാദികൾ മരിച്ചു. തഗസ്, ദാലിഅ്, ബൈദാ, അൽജൗഫ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്.
തഗസിന്റെ പടിഞ്ഞാർ ഭാഗത്തെ വാദി റസ്‌യാനിലും അൽബുർജ് മേഖലയിലും ഹൂത്തതി മിലീഷ്യകൾ സംഘടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് ആക്രമണം. ഇതിൽ അവർക്ക് ആയുധ, ആൾനാശമുണ്ടായിട്ടുണ്ട്. ദാലിഇൽ യെമൻ സേനയുമായി നടന്ന വെടിവെപ്പിൽ ഹൂത്തികളുടെ രണ്ട് പ്രമുഖർ കൊല്ലപ്പെട്ടു. ഹൂത്തികൾ സഞ്ചരിച്ചിരുന്ന വാഹനവും ആക്രമണത്തിനിരയായിട്ടുണ്ട്.