നജ്‌റാൻ - സൗദിയുടെ തെക്കേ അതിർത്തിയിലെ റുബുൽ ഖാലി റോഡ് പദ്ധതി നജ്‌റാൻ ഗവർണർ ജലവി ബിൻ അബ്ദുൽ അസീസ് മുസാഇദ് സന്ദർശിച്ചു. അതിർത്തി സുരക്ഷാ സേനാ മേധാവി മേജർ അബ്ദുല്ല ബിൻ ഹമദ് അൽദുവൈഖിനോടൊപ്പമാണ് ഈ പ്രദേശങ്ങളിൽ ഗവർണർ സന്ദർശനം നടത്തിയത്.
ഒമാൻ, യെമൻ അതിർത്തി പങ്കിടുന്ന റുബുൽ ഖാലി മരുഭൂമിയിലൂടെയുള്ള 790 കിലോമീറ്റർ നീളമുള്ള ഈ റോഡിന്റെ പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. ശറൂറ, റുബുൽ ഖാലി, അൽമആതീഫ്, ഉമ്മു ആസിബ്, ഉമ്മുൽ മിൽഹ്, ഖർഖീർ എന്നിവിടങ്ങളിലെ അതിർത്തി രക്ഷാസേനയുടെ കേന്ദ്രങ്ങളും ഗവർണർ സന്ദർശിച്ചു.