റിയാദ്- ശിഫയിലെ വില്ല കേന്ദ്രീകരിച്ച് നടത്തുകയായിരുന്ന മദ്യ നിർമാണശാലയിൽ റെയ്ഡ് നടത്തി മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഒരു യെമനിയും എത്യോപ്യക്കാരനും എത്യോപ്യക്കാരിയുമാണ് അറസ്റ്റിലായത്. ഇവർ വ്യാജ ഇഖാമ ഉപയോഗിച്ചാണ് രാജ്യത്ത് താമസിക്കുന്നത്.
ഒരു പള്ളിക്കും ഖുർആൻ മനഃപാഠ കേന്ദ്രത്തിനും സമീപത്താണ് ഇവരുടെ വില്ല പ്രവർത്തിക്കുന്നത്. വിതരണത്തിനായി കാറിൽ കയറ്റിയ 300 കുപ്പികളും വില്ലയിൽ നിന്ന് 700 കുപ്പികളും ഏതാനും ബാരലുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.