മക്ക- അൽശൗഖിയ സ്ട്രീറ്റിലെ നാലു നില കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ വിവിധ രാജ്യക്കാരായ 13 പേർക്ക് പരിക്കേറ്റു. രണ്ടാം നിലയിലെ ഫഌറ്റിലാണ് തീ പടർന്നത്. പുകയും തീയും കാരണം പലർക്കും സുരക്ഷിതമായി പുറത്തിറങ്ങാൻ സാധിച്ചില്ലെന്ന് സിവിൽ ഡിഫൻസ് വക്താവ് കേണൽ സഈദ് സർഹാൻ പറഞ്ഞു.
സിവിൽ ഡിഫൻസ് യൂനിറ്റുകളെത്തി നാൽപത് പേരെ സുരക്ഷിതമായി പുറത്തെത്തിച്ചു.
3 പേർക്ക് പ്രാഥമിക ചികിത്സ നൽകുകയും ആറു കുട്ടികളടക്കം 11 പേരെ റെഡ്ക്രസന്റ് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. തീപ്പിടിത്തത്തിനുള്ള കാരണം അന്വേഷിച്ചുവരികയാണെന്ന് സഈദ് പറഞ്ഞു.