കാസർകോട് - പൗരത്വ നിയമ ഭേദഗതിക്കെതിരെ കാസർകോട് ജില്ലയിൽ സംയുക്ത ജമാഅത്ത് കമ്മിറ്റികളുടെ പ്രതിഷേധത്തിൽ അണിനിരന്നത് ആയിരങ്ങൾ. ജനവിരുദ്ധമായ നിയമം അടിച്ചേൽപിച്ചു ആളുകളെ നാടുകടത്താൻ ശ്രമിക്കുന്നകേന്ദ്ര സർക്കാറിനുള്ള താക്കീതുമായാണ് പ്രകടനം നീങ്ങിയത്. കാസർകോട്, കാഞ്ഞങ്ങാട്, കുമ്പള, പള്ളിക്കര സംയുക്ത ജമാഅത്തുകളുടെ കീഴിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ പ്രകടനം ആരംഭിച്ചത്.
കാസർകോട്ട് നുള്ളിപ്പാടിയിൽ നിന്നാണ് ആയിരങ്ങൾ അണിനിരന്ന പ്രകടനം ആരംഭിച്ചത്. പുതിയ ബസ് സ്റ്റാൻഡ് വഴി ഹെഡ്‌പോസ്റ്റ് ഓഫീസിൽ നിന്നും കെ പി ആർ റാവു റോഡ്, താലൂക്ക് ഓഫീസ് വഴി എം ജി റോഡിൽ പ്രവേശിച്ച് പുലിക്കുന്ന് സന്ധ്യാരാഗം ഓഡിറ്റോറിയത്തിലാണ് പ്രകടനം സമാപിച്ചത്.സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് എൻ എ നെല്ലിക്കുന്ന് എം എൽ എ, ജനറൽ സെക്രട്ടറി ടി ഇ അബ്ദുല്ല, ട്രഷറർ എ. അബ്ദുറഹ്മാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. തുടർന്ന് നടന്ന പ്രതിഷേധ സംഗമംസമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ല്യാർ റാലി ഉദ്ഘാടനം ചെയ്തു.
മംഗലാപുരം കീഴൂർ സംയുക്ത ഖാസി ത്വാഖ അഹമ്മദ് മൗലവി ,യു.എം. അബ്ദുൽ റഹിമാൻ മുസ്‌ല്യാർ, പിണങ്ങോട് അബൂബക്കർ മുസ്‌ല്യാർ, അഡ്വ പി.വി. സൈനുദ്ദീൻ, കെ.എം. അബ്ദുൽ മജീദ് ബാഖവി, ബി.എസ്. അബുല്ല കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, അതീഖ് റഹ്മാൻ ഫൈസി, അബ്ദുൽ റസാഖ് അബ്‌റാർ, മിസാജ് സുല്ലമി വാരം, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., കെ. കുഞ്ഞിരാമൻ എം.എൽ.എ, സി.ടി. അഹമ്മദലി, എം.സി. ഖമറുദ്ദീൻ എം.എൽ.എ, പ്രൊഫ.അഹമ്മദ് ഹസൻ, കെ.പി. സതീഷ് ചന്ദ്രൻ , ഹക്കിം കുന്നിൽ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, എ. ഗോവിന്ദൻ നായർ, അസീസ് കടപ്പുറം, എൻ.എ അബൂബക്കർ, കെ ബി മുഹമ്മദ് കുഞ്ഞി,ബി എ അഷ്റഫ്, എൻ യു അബ്ദുൽ സലാം, പി എം മുനീർ ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.