അറാർ- അറാറിനടുത്ത് ഒഖീലയിലുണ്ടായ വാഹനാപകടത്തിൽ തിരുവല്ല ആഞ്ഞിലിത്താനം സ്വദേശി ജ്യോതി മാത്യു (30) മരിച്ചു. മൂന്നു വർഷമായി ഓഖീലയിലെ ഡിസ്‌പെൻസറിയിൽ ജോലി ചെയ്തു വരികയായിരുന്നു. ജോലിയുടെ കോൺട്രാക്ട് രണ്ടു മാസം കൂടി യുള്ളത് അവസാനിച്ചാൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകാനിരിക്കുകയായിരുന്നു. അതിനിടയിലാണ് അന്ത്യം സംഭവിച്ചത്. കോയിക്കൽ മാത്യു-തെയ്യമ്മ ദമ്പതികളുടെ മകളാണ് ജ്യോതി. ഭർത്താവ്: മാത്യു. മക്കളില്ല. ഒഖില ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അറാർ പ്രവാസി സംഘം പ്രവർത്തനം തുടങ്ങി.