Sorry, you need to enable JavaScript to visit this website.

പിണറായിയേയും ചെന്നിത്തലയെയും തടങ്കൽ പാളയത്തിലാക്കും, എൻ.പി.ആർ നടപ്പിലാക്കിക്കും- ബി ഗോപാലകൃഷ്ണൻ

കോട്ടയം- കേരള മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും തടങ്കൽ പാളയത്തിലാക്കണമെന്ന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഗോപാലകൃഷ്ണൻ. ദേശീയ ജനസംഖ്യാ രജിസ്റ്ററിനുള്ള നടപടികളുമായി സഹകരിക്കില്ലെന്ന പിണറായി വിജയന്റെ നിലപാടിനോട്് പ്രതികരിക്കുകായിരുന്നു ഗോപാലകൃഷ്ണൻ. 

പിണറായിയെ കൊണ്ട് തന്നെ എൻ.പി.ആർ ബി.ജെ.പി നടപ്പാക്കും. ലീഗ് നേതാക്കൾ മതഭീകരവാദികളെ കയറൂരി വിടുകയാണ്. കേരളത്തിൽ കാര്യങ്ങൾ കൈവിട്ട് പോയാൽ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും. കേരളത്തിലെത്തിയ കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പയെ കരിങ്കൊടി കാണിച്ച സംഭവത്തിൽ പിണറായി വിജയൻ ഗൂഢാലോചന നടത്തി. വാഹനം നിർത്തിക്കൊടുത്ത െ്രെഡവറുടെ പങ്ക് അന്വേഷിക്കണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. 
പൗരത്വ ബില്ലിനെതിരെ സമരം നടത്തിയ സിനിമാക്കാർക്ക് നേതൃത്വം നൽകിയത് കമൽ എന്ന വർഗീയവാദിയാണ്.  ചലചിത്ര അക്കാദമി പ്രവർത്തിക്കുന്നത് മോഡി കൊടുക്കുന്ന പണം കൊണ്ടാണ് എന്ന് ഓർക്കണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

Latest News