Sorry, you need to enable JavaScript to visit this website.

ദമാമിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു

ദമാം- സുരക്ഷ സൈന്യം നടത്തിയ ഓപ്പറേഷനിൽ ദമാമിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു. സൗദി സുരക്ഷ സൈന്യം തിരഞ്ഞുകൊണ്ടിരുന്ന വാണ്ടഡ് ലിസ്റ്റിൽ പെട്ട രണ്ടു പേരെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്. ദമാമിന്റെ പ്രാന്തപ്രദേശമായ അൽ അനൗദിലാണ് സംഭവം. 2015-ൽ ഇവിടെ ശിയ പള്ളിയിൽ ചാവേർ നടത്തിയ ബെൽറ്റ് ബോംബ് സ്‌ഫോടനത്തിൽ നാലു പേർ കൊലപ്പെട്ടിരുന്നു. ഇന്ന് നടത്തിയ ഏറ്റുമുട്ടലിൽ സാധാരണക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ടില്ല.
 

Latest News