Sorry, you need to enable JavaScript to visit this website.

സൗദിയിലേക്ക് ചക്ക കൊണ്ടുപോകാൻ   പ്ലാവിൽ കയറിയ യുവാവ് വീണ് മരിച്ചു

അനീഷ്

ആറ്റിങ്ങൽ- ജോലിക്കായി സൗദിയിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെ യാത്രയ്ക്ക് തലേന്ന് യുവാവ് മരത്തിൽനിന്ന് വീണ് മരിച്ചു. കിളിമാനൂർ പോങ്ങനാട് അരശുവിള കൊന്നറ വീട്ടിൽ ബാബുവിന്റെയും പരേതയായ പ്രഭയുടെയും മകൻ പി.അനീഷ് (30) ആണ് മരിച്ചത്. സൗദി അറേബ്യയിൽ ജോലി ലഭിച്ചതിനെ തുടർന്ന് പോകാനായി ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് അപകടം. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ചൊവാഴ്ച പുലർച്ചെ രണ്ടിന് യാത്ര തിരിക്കേണ്ടതായിരുന്നു. 
സൗദിയിലെ സുഹൃത്തുക്കൾക്ക് കൊണ്ടുപോകാനായി ചക്ക ഇടാൻ വീട്ടുമുറ്റത്തെ പ്ലാവിൽ കയറിയ അനീഷ് കാൽ വഴുതി വീണു അലക്കു കല്ലിൽ തലയിടിച്ചു. ഗുരുതരമായി തലയുടെ പിൻഭാഗത്ത് പരിക്കേറ്റ അനീഷിനെ ഉടൻ കേശവപുരം കമ്യൂണിറ്റി സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പത്തടിയോളം ഉയരത്തിൽ നിന്നാണ് അനീഷ് വീണത്. പോങ്ങനാട് ജിത്തു കൺസ്ട്രക്ഷൻ കമ്പനിയിൽ കാർപെന്ററായി ജോലി നോക്കി വരികയായിരുന്നു. ഭാര്യ: നീത. മകൻ: ആര്യൻ (രണ്ടര). 

Latest News