നെടുമ്പാശ്ശേരി- രാജ്യത്തെ എൻ.ആർ.സി-സി.എ.എ വിരുദ്ധ സമരങ്ങളുടെയും പോരാട്ടത്തിന്റെയും പ്രതീകമായി മാറിയ ജാമിഅ മില്ലിയ വിദ്യാർഥികളായ ആയിഷ റെന്നക്കും ലദീദ ഫർസാനക്കും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നെടുമ്പാശ്ശേരി എയർപോർട്ടിൽ സ്വീകരണം നൽകി.
രാജ്യത്ത് അലയടിക്കുന്ന സമരം അവസാനിക്കാൻ പാടില്ലെന്നും നിയമം പിൻവലിക്കുന്നതു വരെ തുടരേണ്ടതുണ്ടെന്നും ഇരുവരും പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങളിൽ സജീവമായി പങ്കെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇരുവരും കൂട്ടിച്ചേർത്തു.
ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തോന്നയ്ക്കൽ, വൈസ് പ്രസിഡന്റുമാരായ ഫസ്‌ന മിയാൻ, അനീഷ് പാറമ്പുഴ, എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഫാത്തിമ, സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് നസീഫ് എന്നിവരുടെ നേതൃത്വത്തിലാണ് ഇരുവരേയും സ്വീകരിച്ചത്.