അസീർ- സ്‌കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ബസ് കത്തി നാലു വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇന്നലെ കാലത്ത് ഏഴു മണിക്ക് മഹായിൽ ബാരിഖ് റോഡിലാണ് സംഭവം. 30 വിദ്യാർഥികളുമായി പോവുകയായിരുന്ന ബസ് ടയോട്ട കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടൻ തെന്ന രക്ഷാപ്രവർത്തകരെത്തി കുട്ടികളെ പുറത്തിറക്കുകയായിരുന്നു. പരിക്കേറ്റ നാലു കുട്ടികളിൽ ഒരാളുടെ നില ഗുരുതരമാണ്. കാറിന്റെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മഹായിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.