മലപ്പുറം- ദേശീയ പൗരത്വ ഭേദഗതി ബില്ലിനും ദേശീയ പൗര രജിസ്റ്ററിനുമെതിരെ രാജ്യമെമ്പാടും പ്രതിഷേധം കനക്കുകയാണ്. വ്യത്യസ്ത രീതികളിലാണ് പലയിടങ്ങളിലും പ്രതിഷേധങ്ങള്‍ നടക്കുന്നത്. വിവാഹ പന്തലില്‍ മുദ്രാവാക്യ0 വിളിക്കുന്ന വരനും പ്രതിവാക്യം ചൊല്ലുന്ന വധുവിന്റെയും വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മലപ്പുറം കരുവാരകുണ്ട് പുല്‍വെട്ടിയിലെ കൊറ്റങ്ങോടന്‍ അഹ്‌സന്‍ തന്റെ വിവാഹപ്പന്തലില്‍നിന്ന് വിളിക്കുന്ന ഹിന്ദി മുദ്രാവാക്യങ്ങള്‍ക്ക് വധു സുമയ്യ പര്‍വീണും മറ്റുള്ളവരും 'ആസാദി' എന്ന് ഏറ്റുവിളിക്കുന്ന വിഡിയോയാണ് വൈറലാകുന്നത്.
ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥിയായിരുന്ന അഹ്‌സന്‍ ഇപ്പോള്‍ മധ്യപ്രദേശിലാണ് ജോലി ചെയ്യുന്നത്. സുമയ്യ ബെംഗളൂരു അസിം പ്രേംജി സര്‍വകലാശാലയില്‍ എംഎ വിദ്യാ!ര്‍ഥിനിയാണ്.
എന്‍ആര്‍സി സിഎബി തള്ളിക്കളയുക', 'ഇന്ത്യ ജയിക്കട്ടെ' എന്നീ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും ഇവര്‍ ഉയര്‍ത്തിയിരുന്നു.
സെവന്‍സ് ഫുട്‌ബോള്‍ സ്‌റ്റേഡിയമൊന്നാകെ മുദ്രാവാക്യം മുഴക്കുന്ന വീഡിയോയും കഴിഞ്ഞ ദിവസം വൈറലായിരുന്നു.
മലപ്പുറം ജില്ലയിലെ വമ്പന്‍ സെവന്‍സ് ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളിലൊന്നായ ഒതുക്കുങ്ങലില്‍ സ്‌റ്റേഡിയം ഒന്നാകെ ആസാദി എന്ന് ഇരമ്പിയാര്‍ത്തത് കഴിഞ്ഞ ദിവസമാണ്.ഫ്‌ളഡ് ലിറ്റ് സ്‌റ്റേഡിയത്തിലെ ഹാഫ് ടൈം മഴുവന്‍ മുദ്രാവാക്യം വിളിയില്‍ മുങ്ങി. കോട്ടയ്ക്കല്‍ കോഴിച്ചെനയില്‍ 300 കലാകാരന്‍മാര്‍ ചേര്‍ന്ന് പ്രതിഷേധക്കോല്‍ക്കളി അവതരിപ്പിച്ചതും ശ്രദ്ധ നേടി.