തിരുവനന്തപുരം ഗായികയും അവതാരകയുമായി ജാഗി ജോണിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുറവന്‍കോണത്തെ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവമറിഞ്ഞതോടെ പേരൂര്‍ക്കട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. അയല്‍വാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയിട്ടുള്ളത്. പോലീസിന് പുറമേ ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിവരികയാണ്. അമ്മയ്‌ക്കൊപ്പമാണ് ജാഗി കുറവന്‍കോണത്തെ വീട്ടില്‍ താമസിച്ചുവന്നിരുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് വീടിന്റെ അടുക്കളയില്‍ നിന്ന് ജാഗിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഡലിംഗിന് പുറമേ പാചക പരിപാടികളിലേയും സജീവ സാന്നിധ്യമായിരുന്നു ജാഗി.