കോഴിക്കോട്- ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വൻ പ്രതിഷേധം. നിയമസഭ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീറിനെയും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെയും കോഴിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കൊണ്ടുപോകുന്ന പോലീസ് വാഹനം യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു. കോഴിക്കോട് പോസ്റ്റ് ഓഫീസ് ഉപരോധരത്തിലായിരുന്നു ഇവർ പങ്കെടുത്തത്. തിരുവനന്തപുരത്ത് ജനറൽ പോസ്‌റ്റോഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മലപ്പുറത്തും യൂത്ത് ലീഗ് പ്രവർത്തകർ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.