കാസർകോട്- പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ മംഗളൂരുവിൽ ബിനോയ് വിശ്വം എം.പിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സിറ്റി കോർപ്പറേഷൻ ഓഫീസിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിനാണ് നടപടി. കർണാടക സി.പി.ഐ സംസ്ഥആന സെക്രട്ടറിയും പത്തു പ്രവർത്തകരും കസ്റ്റഡിയിലാണ്. പോലീസ് ബലപ്രയോഗത്തിന് മുതിർന്നതായി ബിനോയ് വിശ്വം ആരോപിച്ചു. നിലവിൽ എം.പി അടക്കമുള്ളവർ ബർക്ക പോലീസ് സ്‌റ്റേഷനിലാണ്.
കർണാടകയിലേക്ക് കേരളത്തിൽനിന്നുള്ള വാഹനങ്ങൾ തലപ്പാടിയിൽ പോലീസ് തടയുകയാണ്. കർശന പരിശോധനക്ക് ശേഷം മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ചരക്കുവാഹനങ്ങളെല്ലാം അതിർത്തിയിൽ തടയുന്നുണ്ട്. അതേസമയം, കർണാടകയിൽനിന്ന് കേരളത്തിലേക്ക് വാഹനങ്ങൾ നിർബാധം വരുന്നുണ്ട്.