റിയാദ് - സന്ദർശക വിസയിൽ എത്തിയ മുൻ പെരുമ്പാവൂർ ഡെപ്യൂട്ടി തഹസിൽദാർ പെരുമ്പാവൂർ വെങ്ങോല തുരുത്തിയിൽ ടി.കെ. പൗലോസ് (73) റിയാദിൽ നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ഹൃദയ ശാസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിന് ശേഷമാണ് മരണം സംഭവിച്ചത്. സൗദി ലബനീസ് കമ്പനി ജീവനക്കാരനായ മകൻ ഷിബു പൗലോസിന്റെ വിസയിലാണ് ഭാര്യ ലിസി പൗലോസിനൊപ്പം രണ്ടാഴ്ച മുമ്പ് റിയാദിലെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മക്കൾ: ഷിബു പൗലോസ് (റിയാദ്), ഷിനു പൗലോസ് (കുവൈത്ത്), ഷിമി പൗലോസ്. മരുമക്കൾ: റിഞ്ചു ഷിബു (റിയാദ്), ബിനോയ് (കുവൈത്ത്), ജോഫി. ശവസംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിന് പെരുമ്പാവൂർ അല്ലപ്ര സെന്റ് ജേക്കബ് പള്ളിയിൽ. നിയമ നടപടികൾ പൂർത്തിയാക്കാൻ മകനൊപ്പം പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ രംഗത്തുണ്ടായിരുന്നു.