ഷാര്‍ജ- സമൂഹ മാധ്യമങ്ങളില്‍ മതവിദേഷ കമന്റ് പോസ്റ്റ് ചെയ്ത ജീവനക്കാരനെ ലുലു ഗ്രൂപ്പ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.
ലുലു ഗ്രൂപ്പിന്റെ ഷാര്‍ജയിലെ മേസലൂണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന ഉണ്ണികൃഷ്ണന്‍ പനയമ്പള്ളിയെയാണ് പിരിച്ചുവിട്ടത്.
ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജെന്റ്‌സ് സെക്്ഷനില്‍ ജോലി ചെയ്തിരുന്ന ഉണ്ണികൃഷ്ണന്‍, ഉണ്ണി പുതിയേടത്ത് എന്ന പേരുള്ള അക്കൗണ്ടാണ് സമൂഹമാധ്യമങ്ങളില്‍ ഉപയോഗിച്ചിരുന്നത്. മതവിദ്വേഷം പ്രചരിപ്പിച്ച ജീവനക്കാരെ നേരത്തെയും ലുലു ഗ്രൂപ്പ് പിരിച്ചുവിട്ടിരുന്നു.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പോസ്റ്റിന് താഴെയാണ് ഉണ്ണികൃഷ്ണന്‍ അപകീര്‍ത്തികരമായ കമന്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കമന്റ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.