Sorry, you need to enable JavaScript to visit this website.

കരിപ്പൂർ-ജിദ്ദ വിമാന പാർക്കിംഗിന് തടസ്സം നീങ്ങുന്നു

കൊണ്ടോട്ടി - കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കുളള എയർ ഇന്ത്യ ജംബോ സർവീസിന്റെ പാർക്കിംഗ് തടസ്സം നീങ്ങുന്നു. ജിദ്ദയിൽ നിന്നെത്തുന്ന വിമാനത്തിന് കരിപ്പൂരിൽ പാർക്കിംഗ് ബേയിൽ 10 മണിക്കൂർ നിർത്തിയിടുന്നതിനുള്ള തടസങ്ങളാണ് നീങ്ങിയത്.
രാവിലെ 7.30 മണിക്ക് ജിദ്ദയിൽ നിന്നെത്തുന്ന വിമാനം കരിപ്പൂരിലെ പാർക്കിംഗ് ബേയിൽ വൈകുന്നേരം 5 മണി വരെ നിർത്തിയിടാൻ അനുവദിക്കണമെന്നായിരുന്നു എയർ ഇന്ത്യയുടെ ആവശ്യം. എന്നാൽ രാവിലെ മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന വിമാനങ്ങൾക്ക് ഇത് പ്രയാസങ്ങൾ നേരിടുമെന്നായതോടെ ഇതിന് അനുമതി നൽകിയിരുന്നില്ല. ഈ സമയം ആഭ്യന്തര സർവ്വീസുകൾ നടത്താനുളള എയർഇന്ത്യയുടെ ശ്രമം വിജയിച്ചില്ല. ഇതോടെയാണ് വീണ്ടും പാർക്കിംഗ് ആവശ്യപ്പെട്ട് അതോറിറ്റിയെ വീണ്ടും സമീപിച്ചത്. നിലവിൽ കരിപ്പൂരിലെ സർവീസ് നടത്തുന്ന വിമാന സർവീസുകൾക്ക് സമയക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി എയർ ഇന്ത്യയുടെ ജംബോ സർവീസിന്  കരിപ്പൂരിൽ പാർക്കിംഗ്  ബേ അനുവദിക്കാനാണ് ഒരുങ്ങുന്നത്. കരിപ്പൂരിൽ നിന്ന് ജിദ്ദ സർവീസിന് എആക്ത ഇന്ത്യക്ക് ഡി.ജി.സി. എ.അനുമതി നൽകിയിട്ട് മാസങ്ങളായെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ല. ഈ മാസം 25ന് തുടങ്ങാനുളള ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതുവരെ വിമാന ടിക്കറ്റ് ബുക്കിംഗ് അടക്കം ആരംഭിച്ചിട്ടില്ല.

 

Latest News