ഫുജൈറ- ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഒന്നാം നിലയില്‍ തീപ്പിടിത്തമുണ്ടായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 100 പേരെ ഒഴിപ്പിച്ചു.
രാവിലെ 10.15 ഓടെയാണ് ഫുജൈറ സിറ്റിയിലെ മുദാബ് ഏരിയയിലെ പ്രശസ്തമായ സാജിദ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തീപിടിത്തമുണ്ടായതെന്ന് ഫുജൈറ സിവില്‍ ഡിഫന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
തട്ടുകട എന്ന ഇന്ത്യന്‍ റെസ്റ്റോറന്റിലാണ് തീപിടിത്തമുണ്ടായതെന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ കണ്ടെത്തി. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തീ നിയന്ത്രണവിധേയമാക്കുന്നതിനും കെടുത്തുന്നതിനുമായി സിവില്‍ ഡിഫന്‍സില്‍ നിന്നുള്ള ടീമുകള്‍ അപകടസ്ഥലത്തേക്ക് പാഞ്ഞെത്തിയെന്ന് ഫൂജൈറ സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഖാലിദ് റാബി അല്‍ ഹമൂദി പറഞ്ഞു.
തീപിടിത്തം പെട്ടെന്ന് മനസ്സിലാക്കാന്‍ സ്‌മോക്ക് ഡിറ്റക്ടറുകള്‍ സഹായകമാണെന്നും വാണിജ്യ സ്ഥാപനങ്ങളില്‍ സ്‌മോക്ക് ഡിറ്റക്ടറുകള്‍ സ്ഥാപിക്കണമെന്നും കേണല്‍ അല്‍ ഹമൂദി കൂട്ടിച്ചേര്‍ത്തു.