ദോഹ-2022 ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് വന്‍തുക നീക്കിവെച്ച് ഖത്തറിന്റെ 2020 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അനുമതി നല്‍കി. ത്തര്‍ വിഷന്‍ 2030 ന്റെ നയങ്ങളും പദ്ധതികളും നടപ്പാക്കാന്‍ ആവശ്യമായ തുക അനുവദിച്ചുകൊണ്ടുള്ളതാണ് ബജറ്റ്.
2022 ലോകകപ്പ് പദ്ധതികളുമായി ബന്ധപ്പെട്ടുള്ള വന്‍കിട പദ്ധതികള്‍ക്കുളള തുക, സ്വതന്ത്ര, സാമ്പത്തിക, വ്യാവസായിക, ലോജിസ്റ്റിക് സോണുകളിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കുള്ള ഫണ്ട്, പൗരന്മാര്‍ക്കുള്ള ഭൂമി വികസനത്തിനുള്ള ഫണ്ട്, രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെ പിന്തുണക്കുന്നതിനുള്ള ബിസിനസ് വികസന സംരഭങ്ങള്‍ക്കുള്ള ഫണ്ട്, ഭക്ഷ്യ സുരക്ഷ, ചെറുകിട, ഇടത്തരം സംരഭങ്ങളെ പിന്തുണക്കുന്നതിനുള്ള ഫണ്ട് തുടങ്ങിയവ വകയിരുത്തി കൊണ്ടുള്ളതാണ് അടുത്ത വര്‍ഷത്തെ ബജറ്റ്.