Sorry, you need to enable JavaScript to visit this website.

മതേതരത്വം ജന്മാവകാശം; തകർക്കുന്നത് ചെറുക്കും-നടൻ ദുൽഖർ സൽമാൻ

കൊച്ചി- പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടൻ ദുൽഖർ സൽമാൻ രംഗത്ത്. മതേതരത്വവും ജനാധിപത്യവും തുല്യതയും നമ്മുടെ ജന്മാവകാശമാണെന്നും അതു തകർക്കാനുള്ള ഏതു ശ്രമത്തെയും ചെറുക്കേണ്ടതുണ്ടെന്നും ദുൽഖർ പറഞ്ഞു. സമാധാനപരമായി പ്രതിഷേധം നടത്താനും അദ്ദേഹം പറയുന്നു.

'മതേതരത്വം, ജനാധിപത്യം, തുല്യത എന്നിവ നമ്മുടെ ജന്മാവകാശമാണ്. അതു തകർക്കാനുള്ള ഏതു ശ്രമത്തെയും നമുക്കു ചെറുക്കേണ്ടതുണ്ട്. എന്തൊക്കെയായാലും നമ്മുടെ പാരമ്പര്യം അഹിംസയാണ്. സമാധാനപരമായി പ്രതിഷേധം നടത്തുക, നല്ലൊരു ഇന്ത്യക്കു വേണ്ടി നിലകൊള്ളുക.' 

'ഈ അതിർത്തിക്കുമപ്പുറം നമ്മളെ ഇന്ത്യൻ എന്നു വിളിക്കും' എന്ന കാപ്ഷനുള്ള ഇന്ത്യയുടെ ഭൂപടത്തിന്റെ ചിത്രവും ദുൽഖർ ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
സിനിമാ താരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ഷെയ്ൻ നിഗം, ജയസൂര്യ തുടങ്ങിയവർ കഴിഞ്ഞദിവസങ്ങളിൽ സമരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്
 

Latest News