റിയാദ് - പരസ്പരം ലയിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കാൻ അൽഅഹ്‌ലി, അൽറിയാദ് ബാങ്കുകൾ തീരുമാനിച്ചു. ലയനത്തെ കുറിച്ച ചർച്ചകൾ അവസാനിപ്പിക്കുന്നതിനും ഇതേക്കുറിച്ച പഠനം തുടരേണ്ടതില്ലെന്നും ഇരു ബാങ്കുകളുടെയും ഡയറക്ടർ ബോർഡുകൾ ധാരണയിലെത്തി.
ഉപയോക്താക്കളുടെയും ജീവനക്കാരുടെയും ഓഹരിയുടമകളുടെയും താൽപര്യങ്ങൾക്കനുസൃതമായി ഉൽപന്നങ്ങളും സേവനങ്ങളും സാങ്കേതിക വിദ്യകളും വികസിപ്പിച്ച് മുൻനിര സ്ഥാനം മെച്ചപ്പെടുത്തുന്നതിനും മത്സരക്ഷമത ഉയർത്തുന്നതിനും പ്രവർത്തനം തുടരുമെന്ന് അൽഅഹ്‌ലി ബാങ്ക്, അൽറിയാദ് ബാങ്ക് ഡയറക്ടർ ബോർഡുകൾ പ്രസ്താവനയിൽ പറഞ്ഞു.