ദുബായ്- വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം പടരുന്നതിനിടെ, ഇന്ത്യയിലേക്ക്് യാത്ര ചെയ്യുന്നതിന് പൗരന്മാര്‍ക്ക് യു.എ.ഇ ജാഗ്രതാ നിര്‍ദേശം നല്‍കി. ന്യൂദല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ട്വിറററിലൂടെ നിര്‍ദേശം നല്‍കി. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് എംബസിയുമായി ബന്ധപ്പെടാമെന്നും ട്വീറ്റ് കൂട്ടിച്ചേര്‍ത്തു.
മന്ത്രാലയത്തിന്റെ തവാജുദി സേവനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രാലയത്തിന്റെ വെബ്സൈറ്റ് www.mofa.gov.ae വഴി യാത്രാ ഉപദേശങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കാമെന്നും എംബസി അറിയിച്ചു.
ദല്‍ഹിയില്‍, പ്രതിഷേധക്കാര്‍ ബസുകള്‍ കത്തിച്ചു. പോലീസ് കണ്ണീര്‍ വാതകം ഉപയോഗിച്ചു. വടക്കുകിഴക്കന്‍ ഇന്ത്യയിലും പ്രതിഷേധം രൂക്ഷമാണ്. യു.എസ്, യു.കെ, കാനഡ എന്നിവയും പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.