ഈരാറ്റുപേട്ട- ദേശീയ പൗരത്വ ഭേദഗതി ബിൽ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ട മുസ്ലിം കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ബഹുജന പ്രകടനത്തിൽ പതിനായിരങ്ങൾ അണിനിരന്നു. വൈകുന്നേരം നാലിന് ഈരാറ്റുപേട്ട പുതുപ്പള്ളി ജംഗ്ഷനിൽ മുനിസിപ്പൽ ചെയർമാൻ വി.എം. സിറാജ് ഫഌഗ്ഓഫ് ചെയ്ത പ്രകടനം സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി അസി. സെക്രട്ടറി സാദിഖ് ഉളിയിൽ, ആൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഫ്‌സൽ ഖാസിമി എന്നിവർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
ഈരാറ്റുപേട്ട മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ മുഹമ്മദ് നദീർ മൗലവി അധ്യക്ഷത വഹിച്ചു. നൈനാർ മസ്ജിദ് പ്രസിഡന്റ് പി.ഇ. മുഹമ്മദ് സക്കീർ വിഷയാവതരണം നടത്തി.
ഇസ്മായിൽ മൗലവി (ഇമാം നൈനാർ പള്ളി) വി.പി. സുബൈർ മൗലവി (ഇമാം മുഹയിദ്ദീൻ പള്ളി), അബ്ബാസ് പാറയിൽ ( നൈനാർ പള്ളി സെക്രട്ടറി), കെ.ഇ. പരീത് (പുത്തൻ പള്ളി പ്രസിഡന്റ്), മുഹമ്മദ് ഷഫീഖ് (മുഹയിദ്ദീൻ പള്ളി പ്രസിഡന്റ്), ജോമോൻ ഐക്കര (കോൺഗ്രസ്), കെ.എം. ബഷീർ (സി.പി.എം), എം.ജി ശേഖരൻ (സി.പി.ഐ) വി.എച്ച് നാസർ (മുസ്‌ലിം ലീഗ്), എം.എം മുജീബ് (പോപ്പുലർ ഫ്രണ്ട്), പി.എ. ഇബ്രാഹിം (ജമാഅത്തെ ഇസ്‌ലാമി), അമീൻ മൗലവി (ലജ്‌നത്തുൽ മുഅല്ലിമീൻ) പി.എച്ച് ജാഫർ (കെ.എൻ.എം), ജലീൽ മാളിയേക്കൽ (വിസ്ഡം) സുബൈർ വെള്ളാപ്പള്ളി (എസ്.ഡി.പി.ഐ), ഹസീബ് വെളിയത്ത് (വെൽഫയർ പാർട്ടി), പി.എസ്. റഫീഖ് (ഐ.എൻ.എൽ), നിഷാദ് നടക്കൽ (പി.ഡി.പി), അലി റഷാദി (ഇമാംസ് കൗൺസിൽ), നിയാസ് എൻ.എം (വഹ്ദത്തെ ഇസ്‌ലാമി), ഹക്കീം മൗലവി (കേരള മുസ്‌ലിം ജമാഅത്ത്), അനസ് ജതന, സി.പി. ബാസിത് എന്നിവർ ആശംസകളർപ്പിച്ചു. യൂസുഫ് മൗലവി പ്രാർഥന നടത്തി.
കൺവീനർ പി.എ. ഹാഷിം സ്വാഗതവും സെക്രട്ടറി കെ.എ. സമീർ നന്ദിയും പറഞ്ഞു.