തലശ്ശേരി- മകന്‍ തൂങ്ങി മരിച്ച് രണ്ട് വര്‍ഷത്തിനുശേഷം കൊളശ്ശേരിയില്‍ മാതാപിതാക്കളും തൂങ്ങിമരിച്ച നിലയില്‍. കൊളശ്ശേരി കാവുംഭാഗം നാമത്ത് വീട്ടില്‍ എന്‍.വി ഹരീന്ദ്രന്‍(51), ഭാര്യ ഷാഖി(42)എന്നിവരാണ് മരിച്ചത്. നേരത്തെ തലശ്ശേരി നഗരസഭ ചെയര്‍മാന്റെ ഡ്രൈവറായിരുന്നു ഹരീന്ദ്രന്‍. ഇന്നലെ രാവിലെയാണ് ഇരുവരേയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് തലശ്ശേരി ഡിവൈ.എസ്.പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. തലശേരി ആര്‍.ഡി.ഒ യുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
.2017 മെയ് 19ന് ഇവരുടെ ഏകമകനും തലശ്ശേരി ജഗന്നാഥ് ഐ.പി.സിയിലെ വിദ്യാര്‍ഥിയായിരുന്ന എം.കെ ശ്രാവന്ദ്(22) ഇതേ രീതിയില്‍ മരിച്ചിരുന്നു. ബ്ലൂ വേല്‍ ഗെയിം കളിച്ച് ആത്മഹത്യ ചെയ്തുവെന്ന രീതിയിലായിരുന്നു അന്ന് പ്രചാരണം നടന്നത്. വീടിന്റെ മുകളിലെ നിലയിലെ മുറിക്കുള്ളിലാണ് ശ്രാവന്ദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് മൊബൈലും ലാപ്‌ടോപ്പും മറ്റും പരിശോധിച്ചിരുന്നു. നേരത്തെ ആത്മഹത്യ പ്രവണത പ്രകടിപ്പിച്ചിരുന്നു. ഏകമകന്റെ മരണത്തെ തുടര്‍ന്ന് ഹരീന്ദ്രനും ഷാഖിയും ദുഃഖത്തിലായിരുന്നു.. തുടര്‍ന്നുണ്ടായ മനോവിഷമമായിരിക്കാം ഇരുവരുടെയും മരണത്തിനിടയാക്കിയതെന്ന് സംശയിക്കുന്നു.