കണ്ണൂര്‍- പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി.അബ്ദുല്ലക്കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമായി.
ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ അബ്ദുല്ലക്കുട്ടി പോസ്റ്റ് പിന്‍വലിച്ചു.
ഓള്‍ ഇന്ത്യാ മജിലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി എം.പിയുടെ തോളില്‍ കയറി സോണിയാ ഗാന്ധി സഞ്ചരിക്കുന്ന ഫോട്ടോയാണ് അബ്ദുല്ലക്കുട്ടി പോസ്റ്റ് ചെയ്തത്.
പൗരത്വബില്‍ പാസായതില്‍ പ്രതിഷേധിച്ച് സുപ്രീം കോടതിയിലേക്ക് എന്ന അടിക്കുറിപ്പും നല്‍കിയിരുന്നു. കഴിഞ്ഞ രാത്രിയാണ് ഇത് പോസ്റ്റു ചെയ്തത്. പെട്ടെന്നു തന്നെ ഇത് വൈറലാവുകയും അബ്ദുല്ലക്കുട്ടിക്കു നേരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഉയരുകയും ചെയ്തു. തെറി വിളികള്‍ ശക്തമായതോടെ അബ്ദുദുല്ലക്കുട്ടി പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
അബ്ദുല്ലക്കുട്ടി പോസ്റ്റ് ചെയ്ത ഫോട്ടോ .