മക്ക - അല്‍ശറായിഅ് ഖബര്‍സ്ഥാനിലോ മക്കയിലെ മറ്റു ഖബര്‍സ്ഥാനുകളിലോ സ്വകാര്യ ഉടമസ്ഥാവകാശം നല്‍കി ഖബറുകള്‍ക്ക് പ്രമാണം അനുവദിക്കുന്നില്ലെന്ന് മക്ക നഗരസഭ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വാസ്തവവിരുദ്ധമാണ്. ഓണ്‍ലൈന്‍ പത്രങ്ങളിലൊന്നാണ് ഖബറുകള്‍ക്ക് മക്ക നഗരസഭ പ്രമാണം അനുവദിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്.
പൂര്‍ണമായും അടച്ച ചില ഖബറുകളുണ്ടെന്നും സ്വകാര്യ ഉടമസ്ഥതയിലുള്ള ഇവയില്‍ മയ്യിത്തുകള്‍ മറവു ചെയ്യുന്നതിന് വിലക്കുള്ളതായും ചില സ്വദേശികള്‍ വിശ്വസിക്കുന്നതിന്റെ അടിസ്ഥാനത്തില്‍
ആളുകള്‍ക്കിടയില്‍ വ്യാപകമായ പ്രചരിച്ച പഴയ കിംവദന്തിയാണിത്.
ഖബറുകള്‍ക്ക് സ്വകാര്യ ഉടമസ്ഥാവകാശം നല്‍കി പ്രമാണം അനുവദിക്കുന്നതായി പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും വാസ്തവവിരുദ്ധമാണ്. വാര്‍ത്തകളുടെ നിജസ്ഥിതി എല്ലാവരും ഉറപ്പുവരുത്തണമെന്നും ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടണമെന്നും മക്ക നഗരസഭ ആവശ്യപ്പെട്ടു.