കൊച്ചി- ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം കേരളത്തില്‍ സ്വര്‍ണ വിലയില്‍ 160 രൂപ വര്‍ധിച്ചു. ഒരു ഗ്രാമിന് 3,525 രൂപയും പവന് 28,200 രൂപയുമാണ് പുതിയ വില. രണ്ടു മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 28,040 രൂപയായിരുന്നു ഒരു പവന് ബുധനാഴ്ചത്തെ വില. നവംബറില്‍ പവന് 28,800 രൂപ വരെ വില ഉയര്‍ന്നിരുന്നു. ആഗോള വിപണിയിലും സ്വര്‍ണ വില ഉയര്‍ന്നു. ഗ്രാമിന് 47.51 ഡോളറും ഒരു കിലോഗ്രാമിന് 47,509.48 ഡോളറുമാണ് രാജ്യാന്തര വിപണിയിലെ നിരക്ക്.